Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Berchmans Institute

Kottayam

സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് ബെ​ര്‍​ക്ക്നോ​വ-26

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് ബെര്‍​ക്ക്നോ​വ-26 ദി ​ന്യൂ​റ​ല്‍ നെ​ക്സാ​സ് 18ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഗ​ബ്രി​യേ​ല്‍ സൈ​മ​ണ്‍, വ​കു​പ്പ്‌​മേ​ധാ​വി ഡോ. ​ബാ​ബു മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ത്സ​രം, പ​ഠ​നം, ആ​ശ​യ​വി​നി​മ​യം (നെ​റ്റ് വ​ര്‍​ക്കിം​ഗ്) എ​ന്നി​വ​യ്ക്കാ​യി ഒ​രൊ​റ്റ വേ​ദി​യി​ല്‍ അ​ണി​നി​ര​ത്തു​ക​യാ​ണ് ഫെ​സ്റ്റി​ന്‍റെ ല​ക്ഷ്യം. വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ള്‍​ക്ക് സ​മ്മാ​ന​മാ​യി മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ ന​ല്‍​കും.

ബെ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ടീം, ​ബെ​സ്റ്റ് മാ​നേ​ജ​ര്‍, എ​ച്ച്ആ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ്, ഓ​പ്പ​റേ​ഷ​ന്‍​സ്, ഫി​നാ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കൊ​പ്പം ഐ​പി​എ​ല്‍ ഓ​ക്‌ഷൻ, ബി​സി​ന​സ് ക്വി​സ്, ട്ര​ഷ​ര്‍ ഹ​ണ്ട്, സ്പോ​ട്ട് ഡാ​ന്‍​സ്, കോ​ര്‍​പ​റേ​റ്റ് വാ​ക്ക് തു​ട​ങ്ങി​യ​വ​യും ന​ട​ത്തും.

നാ​ക്കി​ല്‍​നി​ന്ന് എ​പ്ല​സ് ഗ്രേ​ഡും എ​ന്‍​ഐ​ആ​ര്‍​എ​ഫ് റാ​ങ്കിം​ഗി​ല്‍ 56-ാം സ്ഥാ​ന​വും ക​ഴി​ഞ്ഞ വ​ര്‍​ഷം എ​സ്ബി കോ​ള​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ഐ​സി​ടി​ഇ അം​ഗീ​കൃ​ത എം​ബി​എ ബി​രു​ദ​മാ​ണ് കോ​ള​ജി​ലേ​ത്. ജെ​ഫി​ന്‍ ജോ​സ​ഫ്, ഡോ. ​നീ​തു ജോ​സ്, റി​ന്‍​സി ആ​ന്‍റണി, നി​തി​ന്‍ മാ​ര്‍​ട്ടി​ന്‍, ഷാ​രോ​ണ്‍ ബി​ജു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


ബി​സി​ന​സ് നേ​തൃ​നി​ര​യി​ലേ​ക്ക് ഉ​യ​രാ​ന്‍ ഫെ​സ്റ്റ് സ​ഹാ​യ​ക​മാ​കും

മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ മാ​നേ​ജ്‌​മെ​ന്‍റ് ക​ഴി​വു​ക​ള്‍, സ​ര്‍​ഗാ​ത്മ​ക​ത, ടീം ​വ​ര്‍​ക്ക്, നേ​തൃ​പാ​ട​വം എ​ന്നി​വ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ബെ​ര്‍​ക്ക്നോ​വ​യി​ലൂ​ടെ സാ​ധി​ക്കും. യു​വ​ത​ല​മു​റയ്ക്ക് ഭാ​വി​യി​ലെ ബി​സി​ന​സ് നേ​തൃ​നി​ര​യി​ലേ​ക്ക് ഉ​യ​രാ​ന്‍ ഫെ​സ്റ്റ് സ​ഹാ​യ​ക​മാ​കും.

ഡോ. ​ഗ​ബ്രി​യേ​ല്‍ സൈ​മ​ണ്‍,
സെ​ന്‍റ് ബെര്‍​ക്ക്മാ​ന്‍​സ്
ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍.

 

Latest News

Corehub Up